Bangal MP with Vs facebookm post

കൊല്‍ക്കത്ത; വംഗനാട്ടിലും കേരളത്തിന്റെ വിപ്ലവനായകന്‍ സൂപ്പര്‍ഹിറ്റ്.

‘With the one and only comrade VS’ എന്ന അടിക്കുറിപ്പോടെ എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും എംപിയുമായ ഋതബ്ര ബാനര്‍ജി വിഎസ് അച്യുതാനന്ദനൊപ്പം പ്ലീനം വേദിയിലിരിക്കുന്ന ചിത്രം തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മാത്രം ലഭിച്ചത് 3,434 ലൈക്കും 126 ഷെയറും 80 കമന്റും.

കമന്റുകളില്‍ ഭൂരിഭാഗവും വിഎസിന് അഭിവാദ്യമര്‍പ്പിച്ചിട്ടുള്ളതാണ്.

index

കൊല്‍ക്കത്തയെ ഇളക്കിമറിച്ച സിപിഎം റാലിയുടെ ചിത്രം പ്രൊഫൈല്‍ പിക്ചറായി കൊടുത്തിരിക്കുന്ന വിദ്യാര്‍ത്ഥി നേതാവ് മറ്റൊരു നേതാവിനും തന്റെ ഫേസ്ബുക്കില്‍ വിഎസിന് നല്‍കിയ പരിഗണന നല്‍കിയിട്ടില്ല.

93ന്റെ നിറവിലും വിപ്ലവവീര്യം കൈവിടാതെ പോരാട്ടം തുടരുന്ന വിഎസിനോട് ബംഗാളിലെ സഖാക്കള്‍ക്കുള്ള ആവേശമാണ് ഈ ഫേസ്ബുക്ക് പോസ്റ്റിന് ലഭിച്ച സ്വീകാര്യത.

പ്ലീനം പൊതുസമ്മേളന വേദിയില്‍ പൊളിറ്റ്ബ്യൂറോ അംഗങ്ങള്‍ക്കൊപ്പം ഇരിപ്പിടം നല്‍കിയും ബംഗാളിലെ സിപിഎം നേതൃത്വം വിഎസിനെ ബഹുമാനിച്ചിരുന്നു.

നിലവില്‍ കേന്ദ്രകമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ് മാത്രമായ വിഎസ് സമ്മേളന വേദിയിലെത്തിയത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

സിപിഎം രൂപീകരണ കാലഘട്ടം മുതല്‍ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നു എന്നത് മാത്രമല്ല അദ്ദേഹത്തിന്റെ ഇനിയും കൈവിടാത്ത പോരാട്ടവീര്യമാണ് എംപിയായ ഋതബ്ര ബാനര്‍ജിക്ക് പോലും ആവേശം പകര്‍ന്നതെന്നാണ് യാഥാര്‍ത്ഥ്യം.

വിഎസിന് ഒപ്പമുള്ള തന്റെ ഫേസ്ബുക്ക് ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായതില്‍ ആവേശത്തിലാണ് ഇപ്പോള്‍ ഈ എസ്എഫ്‌ഐ നേതാവ്.

പ്ലീനം പൊതുസമ്മേളന നഗരിയില്‍ നിന്ന് പുറത്തിറങ്ങവേ വിഎസിന്റെ ചുറ്റും കൂടി മുദ്രാവാക്യം വിളിച്ചും പ്രവര്‍ത്തകര്‍ തങ്ങളുടെ ആവേശം പ്രകടിപ്പിച്ചിരുന്നു.

Top