പശ്ചിമബംഗാളില്‍ വീണ്ടും സംഘര്‍ഷം ബിജെപി പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ വീണ്ടും സംഘര്‍ഷം. തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ ബംഗാളില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. മാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.

സംസ്ഥാനത്ത് അടുത്തിടെ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. കൊല്‍ക്കത്തയിലെ ലാല്‍ബസാറിന് മുന്‍പില്‍വച്ചാണ് പൊലീസ് മാര്‍ച്ച് തടഞ്ഞത്.

ബാരിക്കേഡ് തകര്‍ത്ത് മുന്നേറിയ പ്രവര്‍ത്തകര്‍ക്ക് നേരെ കണ്ണീര്‍വാതകവും ജലപീരങ്കിയും പൊലീസ് പ്രയോഗിച്ചു. പൊലീസിനുനേരെ പ്രവര്‍ത്തകര്‍ കല്ലും കുപ്പികളും എറിഞ്ഞു. നിരവധി പേര്‍ക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്.

Top