ഏഴാംഘട്ട വോട്ടെടുപ്പ്; പശ്ചിമബംഗാളില്‍ സംഘര്‍ഷം

കൊല്‍ക്കത്ത: ഏഴാംഘട്ട വോട്ടെടുപ്പിനിടെ പശ്ചിമബംഗാളില്‍ സംഘര്‍ഷം രൂക്ഷം. ഡയമണ്ട് ഹാര്‍ബര്‍ ലോക്‌സഭ മണ്ഡലത്തിലാണ് തൃണമൂല്‍-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.

ഇത് കൂടാതെ ബാസിര്‍ഹാട്ട് മണ്ഡലത്തിലും ചില ബൂത്തുകളിലും ചെറിയ തോതില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. സുരക്ഷ ശക്തമാക്കുന്നതിനായി ഇവിടേക്ക് കൂടുതല്‍ കേന്ദ്രസേന സംഘം എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബംഗാളില്‍ ഒന്‍പത്‌ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.

Top