നാട്ടിലേക്ക് മടങ്ങാന്‍ അവരുടെ കൈയ്യില്‍ ബാഗില്ലാത്തതെന്തേ? സംഭവത്തില്‍ സംശയം

ന്യൂഡല്‍ഹി: മുംബൈയിലെ ബാന്ദ്ര റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ലോക്ക് ഡൗണ്‍ ലംഘിച്ച് കുടിയേറ്റത്തൊഴിലാളികള്‍ സംഘടിച്ചതില്‍ സംശയമുണ്ടെന്ന് ബിജെപി നേതാവ് കപില്‍ മിശ്ര. വീടുകളിലേക്ക് മടങ്ങണമെന്ന ആവശ്യവുമായാണ് അവര്‍ ഒന്നിച്ചതെങ്കില്‍ നാട്ടിലേക്ക് മടങ്ങാന്‍ വന്നവരാണെങ്കില്‍ ഇവരുടെ പക്കലെന്താണ് ബാഗുകള്‍ ഇല്ലാത്തതെന്ന് കപില്‍ മിശ്ര ചോദിക്കുന്നു.

രാജ്യ വ്യാപക ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയതിന് പിന്നാലെയാണ് മുംബൈയിലെ ബാന്ദ്രയില്‍ വലിയ രീതിയില്‍ കുടിയേറ്റ തൊഴിലാളികള്‍ ഒന്നിച്ച് കൂടിയത്. എന്തുകൊണ്ടാണ് ഇവര്‍ ജുമാമസ്ജിദിന് മുന്‍പില്‍ ഒന്നിച്ച് കൂടിയത്. ഏപ്രില്‍ 30വരെ മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.

അന്നുണ്ടാകാത്ത രീതിയില്‍ ആള്‍ക്കൂട്ടമുണ്ടായതിന് പിന്നില്‍ ഗൂഢാലോചനയാണെന്ന് കപില്‍ മിശ്ര ട്വീറ്റ് ചെയ്തു. ബീഹാര്‍ ബംഗാള്‍ എന്നിവടങ്ങളില്‍ നിന്നെത്തിയവരായിരുന്നു സംഘത്തിലുണ്ടായിരുന്ന ഭൂരിഭാഗവും. ബാന്ദ്രയില്‍ നിന്ന് വൈകീട്ട് ട്രെയിന്‍ സര്‍വ്വീസ് തുടങ്ങുന്നുണ്ടെന്ന വ്യാജപ്രചാരണം നടന്നതായി പൊലീസ് പറയുന്നുണ്ട്.

Top