ന്യു ഇയർ വിഷുമായി ‘ബാന്ദ്ര’ ടീം; ദിലീപ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ എത്തി

രാമ ലീല എന്ന ഹിറ്റ് ചിത്രത്തിന് പിന്നാലെ അരുൺ ​ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രമാണ് ‘ബാന്ദ്ര’. മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ കൂടിയാണ് ദിലീപ്- തമന്ന കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം. ചിത്രത്തിന്റേതായി പുറത്തുവന്ന പ്രമോഷൻ മെറ്റീരിയലുകൾ എല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഈ അവസരത്തിൽ പുതുവത്സര പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ഡാൻസ് സ്റ്റില്ലാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. പോസ്റ്ററിലെ നടി ആരാണ് എന്നുള്ളത് വെളിപ്പെടുത്തിയിട്ടില്ല. നിരവധി പേരാണ് ചിത്രത്തിന് ആശംസകളുമായി എത്തുന്നത്. ബാന്ദ്രയുടെ റിലീസിനായി കാത്തിരിക്കുന്നു എന്നാണ് ഇവർ പറയുന്നത്.

തമന്ന ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ കൂടിയാണ് ബാന്ദ്ര. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് ബാന്ദ്രയുടെ നിര്‍മ്മാണം. ഉദയ കൃഷ്ണയുടേതാണ് തിരക്കഥ. ഛായാഗ്രഹണം ഷാജി കുമാര്‍. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, പ്രോജക്റ്റ് ഡിസൈനര്‍ നോബിള്‍ ജേക്കബ്, സംഗീതം സാം സി എസ്, കലാസംവിധാനം സുഭാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ. ചിത്രത്തിന്റേതായി നേരത്തെ വന്ന ഫസ്റ്റ്ലുക്ക് ഏറെ ശ്രദ്ധനേടിയിരുന്നു. 2023 ല്‍ ചിത്രം തിയറ്ററുകളില്‍ എത്തും.

Top