മതസ്പര്‍ദ വളര്‍ത്തുന്നു; കങ്കണയ്ക്കും സഹോദരിക്കുമെതിരെ കേസെടുക്കാന്‍ ബാന്ദ്ര കോടതി

മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിനും സഹോദരി രംഗോലിക്കുമെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി ബാന്ദ്ര മജിസ്ട്രേറ്റ് മെട്രോപോളിറ്റന്‍ കോടതി. ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ദ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന കാസ്റ്റിംഗ് ഡയറക്ടറും ഫിറ്റ്നസ് ട്രെയിനറുമായ മുന്നാവറലി സയിദിന്റെ പരാതിയിലാണ് കോടതി നിര്‍ദേശം.

മുംബൈയെ പാക് അധീന കാശ്മീരുമായി ഉപമിച്ച് കങ്കണ ട്വീറ്റ് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.

Top