ശസ്ത്രക്രിയക്ക് ശേഷം യുവതികളെ തറയില്‍ കിടത്തി; യുപിയില്‍ വിവാദം

ബാന്‍ഡ: ശസ്ത്രക്രിയക്ക് ശേഷം യുവതികളെ തറയില്‍ കിടത്തിയ സംഭവത്തില്‍ വിവാദം. ബാന്‍ഡ ജില്ല ആശുപത്രിയിലാണ് സംഭവം. വന്ധ്യത ശസ്ത്രക്രിയയ്ക്ക് ശേഷമാണ് വൃത്തിഹീനമായ തറയില്‍ യുവതികളെ കിടത്തിയത്.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വന്ധ്യത ശസ്ത്രക്രിയ ക്യാമ്പിന്റെ ഭാഗമായി മൊത്തം 16 പേരെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്.

ബെഡ് ഒഴിവില്ലാത്തതാണ് തറയില്‍ കിടത്തിയതെന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ സന്തോഷ് കുമാര്‍ വ്യക്തമാക്കി. ഇനി ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top