ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകളില്‍ ഒന്ന് തുറക്കും; ജാഗ്രത പാലിക്കണമെന്ന്. . .

കല്‍പറ്റ: വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്നതിനെ തുടര്‍ന്ന് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകളില്‍ ഒന്ന് തുറക്കും.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഷട്ടറുകള്‍ തുറക്കുന്നത്. മഴ തുടരുന്നതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവലിന് മുകളില്‍ ഉയരാതിരിക്കുവാന്‍ കൂടുതലായി ഒഴുകി എത്തുന്ന മഴവെള്ളം കരമാന്‍ തോടിലേക്ക് ഒഴുക്കി വിടാനാണ് ഷട്ടറുകള്‍ തുറക്കുന്നത്.

നിലവില്‍ 775.05 മീറ്ററാണ് ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ്. ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

Top