ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് ഉയര്‍ത്തുമെന്ന്

കല്‍പറ്റ: വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തും. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ഓരോ മണിക്കൂര്‍ ഇടവിട്ട് ഷട്ടറുകള്‍ തുറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

മഴ ശക്തമായി തുടരുന്നതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവലിന് മുകളില്‍ ഉയരാതിരിക്കുവാന്‍ കൂടുതലായി ഒഴുകി എത്തുന്ന മഴവെള്ളം കരമാന്‍ തോട്ടിലേയ്ക്ക് ഒഴുക്കി വിടാനാണ് വീണ്ടും ഷട്ടറുകള്‍ ഉയര്‍ത്താന്‍ തീരുമാനിച്ചത്.

ഷട്ടറുകള്‍ ഉയര്‍ത്തുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ബാണാസുര സാഗര്‍ അണക്കെട്ട് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

Top