ബാണാസുര സാഗര്‍, ഷോളയാര്‍ ഡാമുകള്‍ തുറന്നു

കോഴിക്കോട്: വയനാട് ബാണാസുര സാഗര്‍ ഡാം തുറന്നു. ജലനിരപ്പ് 775 മീറ്ററില്‍ എത്തിയതോടെയാണ് ഒരു ഷട്ടര്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തിയത്. കടമാന്‍ തോട്, പുതുശ്ശേരി പുഴ, പനമരം പുഴ എന്നിവയുടെ തീരങ്ങളില്‍ കഴിയുന്നവര്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കി.

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തമിഴ്‌നാട് ഷോളയാര്‍ ഡാം തുറന്നിട്ടുണ്ട്. മൂന്ന് സ്പില്‍വേ ഷട്ടറുകളാണ് തമിഴ്‌നാട്ടില്‍ തുറന്നത്. വടക്കന്‍ ജില്ലകളില്‍ മഴശക്തമായി തുടരുകയാണ്. കര്‍ണാടകയില്‍ തീരദേശ ജില്ലകളിലും മഴ കനക്കുകയാണ്. 4 ജില്ലകളില്‍ റെഡ് അലര്‍ട്ട് നല്‍കി. ഉഡുപ്പിയില്‍ കനത്തമഴയില്‍ ചിലയിടങ്ങളില്‍ വെള്ളം കയറി റോഡുകളും കെട്ടിടങ്ങളും മുങ്ങി.

Top