ബാണാസുര സാ​ഗറും കക്കി ആനത്തോട് അണക്കെട്ടും ഇന്ന് തുറക്കും

വയനാട് : വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടും പത്തനംതിട്ട കക്കി ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകളും ഇന്ന് തുറക്കും. രാവിലെ 8 മണിക്ക്ബാ ണാസുര സാഗർ ഡാമിന്‍റെ ഒരു ഷട്ടർ 10 സെന്റിമീറ്റർ തുറക്കാനാണ് തീരുമാനം. സെക്കൻഡിൽ 8.50 ക്യുബിക് മീറ്റർ വെളളം പുറത്തേക്ക് ഒഴുക്കും. ആവശ്യമെങ്കിൽ ഘട്ടം ഘട്ടമായി കൂടുതൽ ഷട്ടറുകൾ തുറക്കും. ബാണാസുര സാഗർ ഡാം ജലനിരപ്പ് അപ്പർ റൂൾ ലെവൽ കടന്നു. ജലനിരപ്പ് 2539 അടിയായി

പതിനൊന്ന് മണിയോടെയാകും കക്കി ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുക.35 മുതൽ 50 ക്യുമെക്സ് വെള്ളമായിരിക്കും പുറത്തേക്ക് ഒഴുക്കി വിടുക. പമ്പ നദിയിൽ 15 ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. പമ്പയുടെയും കക്കാട്ടാറിന്റെയും തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രത പാലിക്കണം. പമ്പ അണക്കെട്ടിൽ ഓറഞ്ച് അലർട് തുടരുകയാണ്. ഇടമലയാർ അണക്കെട്ട് നാളെ തുറക്കും

Top