നീരൊഴുക്ക് കൂടി; ബാണാസുര സാഗര്‍ അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറും തുറന്നു

സുല്‍ത്താന്‍ ബത്തേരി: ബാണാസുര സാഗര്‍ അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറും തുറന്നു. നീരൊഴുക്ക് കൂടിയതിനെ തുടര്‍ന്നാണ് മൂന്നാമത്തെ ഷട്ടറും തുറന്നത്.

ഇന്ന് രാവിലെ പത്ത് മണിയോടെ പത്ത് സെമീ ഉയരത്തിലാണ് ഷട്ടര്‍ തുറന്നത്. നേരത്തെ രണ്ട് ഷട്ടറുകള്‍ തുറന്നിരുന്നു. ആദ്യത്തെ രണ്ട് ഷട്ടറുകളും പത്ത് സെ.മീ വീതമാണ് ഉയര്‍ത്തിയത്.

സെക്കന്‍ഡില്‍ 24500 ലിറ്റര്‍ വീതം വെള്ളമാണ് ഡാമില്‍ നിന്നും പുറത്തു വിടുന്നത്. വെള്ളം കൂടുതലായി ഒഴുകി വിടുന്നതിനാല്‍ കരമാന്‍ തോട്ടിലും, പനമരം പുഴയിലും ജലനിരപ്പ് 10 മുതല്‍ 15 സെന്റീ മീറ്റര്‍ വരെ ഉയരാന്‍ ഇടയുണ്ടെന്നും പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Top