ചുമരില്‍ ഒട്ടിച്ച് വച്ച ഒരു വാഴപ്പഴത്തിന് വില 85 ലക്ഷമോ?

പാരീസ്: മിയാമി ബീച്ചിലെ ആര്‍ട്ട് ബേസലില്‍ ചുമരില്‍ ഒട്ടിച്ചുവെച്ച ഒരു വാഴപ്പഴത്തിന്റെ വില 1,20,000 ഡോളര്‍ (ഏകദേശം 85 ലക്ഷം രൂപ). വിശ്വസിക്കാന്‍ തോന്നുന്നില്ലെങ്കിലും സംഭവം സത്യമാണ്‌. മാത്രമല്ല നിമിഷങ്ങള്‍ക്കകം ഇത് വിറ്റുപോവുകയും ചെയ്തിരുന്നു.

മൗരീസിയോ കാറ്റെലന്‍ എന്ന കലാകാരന്‍ തയ്യാറാക്കിയ വാഴപ്പഴത്തിന്റെ ഇന്സ്റ്റലേഷനായിരുന്നു 85 ലക്ഷം രൂപയ്ക്ക് വിറ്റത്. മിയാമിയിലെ ഒരു ചുമരിലായിരുന്നു വാഴപ്പഴം ടേപ്പ് കൊണ്ട് ഒട്ടിച്ച് വെച്ച്‌ ഇന്‍സ്റ്റലേഷന്‍ നടത്തിയത്.

ലോകവ്യവസായത്തിന്റെ അടയാളമായി ദ്വയാര്‍ഥപ്രയോഗത്തിലാണ് വാഴപ്പഴം അവതരിപ്പിച്ചതെന്നാണ് വാഴപ്പഴം പ്രദര്‍ശിപ്പിച്ച ഗ്യാലറി ഉടമ ഇമ്മാനുവല്‍ പെറോട്ട് പ്രതികരിച്ചത്. നര്‍മ്മത്തിലൂടെ ആശയം കൈമാറാന്‍ ഏറ്റവും നല്ല ഉപായമാണ് വാഴപ്പഴമെന്നും ഗ്യാലറി ഉടമ കൂട്ടിച്ചേര്‍ത്തു.

Top