വാഴകൃഷി നഷ്ടത്തില്‍; ദുരിതത്തിലായി ഹൈറേഞ്ചിലെ കര്‍ഷകര്‍

ഇടുക്കി: വാഴ കൃഷി നശിച്ചതും വിലയിടിച്ചിലും ദുരിതത്തിലായിരിക്കുകയാണ് ഹൈറേഞ്ചിലെ കര്‍ഷകരെ.

കഴിഞ്ഞ ഓണക്കാലത്തെ അപേക്ഷിച്ച് ഏത്തക്കായ്ക്ക് ഇപ്പോള്‍ പകുതി വില പോലും കിട്ടുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.

കഴിഞ്ഞ ഓണക്കാലത്ത് കിലോയ്ക്ക് 70 മുതല്‍ 80 രൂപ വരെ ഉണ്ടായിരുന്ന ഏത്തക്കായ്ക്ക് ഇപ്പോള്‍ 30 രൂപ മാത്രമാണ് വില. പ്രളയത്തെ തുടര്‍ന്ന് കനത്ത നാശനഷ്ടം നേരിട്ട കൃഷിക്കാരെ വിലത്തകര്‍ച്ച കൂടുതല്‍ ദുരിതത്തിലേക്ക് തള്ളി വിട്ടിരിക്കുകയാണ്.

തമിഴ്‌നാട്ടില്‍ നിന്ന് കൂടുതല്‍ വാഴക്കുലകളെത്തുന്നതാണ് നാടന്‍കുലകളുടെ വില കുത്തനെ ഇടിയാന്‍ കാരണം.

Top