ബാണാസുരസാഗര്‍ 3 മണിക്ക് തുറക്കും; പ്രദേശത്തുള്ളവര്‍ മാറി താമസിക്കണമെന്ന് മുഖ്യമന്ത്രി

Pinarayi Vijayan

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് ജല നിരപ്പ് ഉയര്‍ന്ന ബാണാസുര സാഗര്‍ ഡാം വൈകീട്ട് മൂന്ന് മണിക്ക് തുറക്കുമെന്നും വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.സംസ്ഥാനത്ത് ഇതുവരെ 29,997 കുടുംബങ്ങളിലെ 1,08138 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

അരീക്കോട്-കാഞ്ഞിരോട് 220 കെവി ലൈനിലൂടെ വൈദ്യുതി കടത്തി വിടുന്നതിനാല്‍ ആ മേഖലയിലൂടെ ആരും പുഴയ്ക്കു കുറുകെ കടക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി.സംസ്ഥാനത്ത് ഒരിടത്തും ഇന്ധന ക്ഷാമമില്ല.

ജനങ്ങളെ പരിഭ്രാന്തരാക്കുന്ന തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മൊബൈല്‍ നെറ്റ്വര്‍ക്ക് ശക്തമാക്കാന്‍ ടവര്‍ നശിച്ച മേഖലകളില്‍ സഞ്ചരിക്കുന്ന മൊബൈല്‍ ടവര്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Top