ശ്രീലങ്കക്കെതിരെ ബംഗ്ലാദേശിന് മികച്ച സ്‌കോര്‍

ടി-20 ലോകകപ്പ് സൂപ്പര്‍ 12 മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ബംഗ്ലാദേശിന് മികച്ച സ്‌കോര്‍. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റില്‍ നഷ്ടത്തില്‍ 171 റണ്‍സ് നേടി. 62 റണ്‍സെടുത്ത യുവതാരം മുഹമ്മദ് നയിം ആണ് ബംഗ്ലാദേശിന്റെ ടോപ്പ് സ്‌കോറര്‍. മുഷ്ഫിക്കര്‍ റഹിം 57 റണ്‍സ് നേടി പുറത്താവാതെ നിന്നു.

മുഹമ്മദ് നയിമും ലിറ്റണ്‍ ദാസും ചേര്‍ന്ന് മികച്ച തുടക്കമാണ് ബംഗ്ലാദേശിനു നല്‍കിയത്. ലിറ്റണെ (16) പുറത്താക്കി 40 റണ്‍സ് നീണ്ട ഓപ്പണിംഗ് കൂട്ടുകെട്ട് തകര്‍ത്ത ലഹിരു കുമാര ശ്രീലങ്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. ദാസുന്‍ ഷനകയ്ക്ക് ക്യാച്ച് സമ്മാനിച്ചാണ് ലിറ്റണ്‍ പുറത്തായത്. ആക്രമിച്ച് കളിച്ച ഷാക്കിബ് അല്‍ ഹസന്‍ (10) വേഗം മടങ്ങി. ഷാക്കിബിനെ ചമിക കരുണരത്‌നെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മുഹമ്മദ് നയിം-മുഷ്ഫിക്കര്‍ റഹീം കൂട്ടുകെട്ടാണ് ബംഗ്ലാദേശിനു മേല്‍ക്കൈ നല്‍കിയത്. 44 പന്തുകളില്‍ നയിം ഫിഫ്റ്റി നേറ്റി. നയിമിനെക്കാള്‍ ആക്രമണകാരിയായ മുഷ്ഫിക്കര്‍ ആണ് ശ്രീലങ്കന്‍ ബൗളിംഗിന് കാര്യമായ വെല്ലുവിളി ആയത്. 73 റണ്‍സ് നീണ്ട മികച്ച കൂട്ടുകെട്ടിനു ശേഷം നയിം മടങ്ങി. 52 പന്തില്‍ 62 റണ്‍സെടുത്ത നയിമിനെ സ്വന്തം ബൗളിംഗില്‍ ബിനുര ഫെര്‍ണാണ്ടോ പിടികൂടുകയായിരുന്നു. നയിം പുറത്തായതിനു പിന്നാലെ വെറും 32 പന്തില്‍ മുഷ്ഫിക്കര്‍ ഫിഫ്റ്റി തികച്ചു. അഫീഫ് ഹുസൈന്‍ (7) റണ്ണൗട്ടായി. മുഷ്ഫിക്കര്‍ (57), മഹ്മൂദുള്ള (10) എന്നിവര്‍ പുറത്താവാതെ നിന്നു.

 

Top