ശബരിമലയിലെ നിരോധനാജ്ഞ നാല് ദിവസം കൂടി നീട്ടി

പത്തനംതിട്ട : ശബരിമലയിലെ നിരോധനാജ്ഞ നാല് ദിവസം കൂടി നീട്ടി. ഈ മാസം എട്ടിന് അര്‍ധരാത്രി വരെ ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പത്തനംതിട്ട കളക്ടര്‍ പി.ബി നൂഹ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

നിരോധനാജ്ഞ നീട്ടണമെന്ന് എസ്പിയും എഡിഎമ്മും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതേസമയം ദര്‍ശനത്തിന് എത്തുന്നതിനോ ശരണം വിളിക്കുന്നതിനോ നാമജപം നടത്തുന്നതിനോ തടസമുണ്ടായിരിക്കില്ലെന്ന് ഉത്തരവില്‍ പറയുന്നു.

ഇതിനിടെ ശബരിമല സന്നിധാനത്തെയും നിലയ്ക്കലിലെയും ഒരുക്കങ്ങളില്‍ ത്യപ്തിയെന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി അറിയിച്ചിരുന്നു.

പമ്പയില്‍ അധികമായി മൂത്രപ്പുരകളും കക്കൂസും സ്ഥാപിക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചു.

മണ്ഡലകാലത്ത് ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്താനാണ് ഹൈക്കോടതി സമിതിയെ നിയോഗിച്ചത്.

Top