അന്താരാഷ്ട്ര വിമാനങ്ങള്‍ക്കുള്ള നിരോധനം ഡിസംബര്‍ 31 വരെ തുടരും

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര യാത്രാവിമാനങ്ങള്‍ക്കുളള നിരോധനം ഡിസംബര്‍ 31 വരെ തുടരും. ഇന്ത്യയില്‍ നിന്ന് പുറത്തേക്കും ഇന്ത്യയിലേക്കുമുളള യാത്രാവിമാനങ്ങള്‍ ഡിസംബര്‍ 31 വരെ നിര്‍ത്തിവെക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നവംബര്‍ 26-ന് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. എന്നാല്‍ നിരോധനം ഡി.ജി.സി.എ. അംഗീകരിച്ച കാര്‍ഗോ സേവനങ്ങള്‍ക്ക് ബാധകമല്ല.

തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ ഷെഡ്യൂള്‍ഡ് വിമാനസര്‍വീസുകള്‍ക്ക് അനുമതി നല്‍കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് സാധിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 25 നാണ് യാത്രാവിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തുന്നത്. ഒക്ടോബര്‍ 27-ന് ഇത് നവംബര്‍ 30 വരെ ഡി.ജി.സി.എ. ദീര്‍ഘിപ്പിച്ചു. ആഭ്യന്തര വിമാന സര്‍വീസുകള്‍ മെയ് 25-ന് പുനരാരംഭിച്ചിരുന്നു.

Top