Ban on diesel car registration in Delhi-NCR to continue

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഡീസല്‍ കാറുകളുടെ രജിസ്‌ട്രേഷന്‍ നിരോധനം തുടരാമെന്നു സുപ്രീംകോടതി. 2,000 സിസി എന്‍ജിന്‍ ശേഷിയില്‍ കൂടുതലുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷനാണു ഡല്‍ഹിയില്‍ നിരോധിച്ചിരിക്കുന്നത്.

ഓള്‍ ഇന്ത്യ ടൂറിസ്റ്റ് ടാക്‌സികളെയും ബിപിഒ ജീവനക്കാരുടെ വാഹനങ്ങളെയും നിരോധനത്തില്‍നിന്നു ഒഴിവാക്കിയിട്ടുണ്ട്. ഡല്‍ഹി പോലീസിനു വിവിധ അവശ്യങ്ങള്‍ക്കായി 197 ഹെവി ഡ്യുട്ടി വാഹനങ്ങള്‍ വാങ്ങാന്‍ സുപ്രീംകോടതി അനുമതി നല്‍കി.

എന്നാല്‍ വാഹനങ്ങളുടെ മൊത്തം ചെലവിന്റെ 30 ശതമാനം പരിസ്ഥിതി നഷ്ടപരിഹാരമായി അടയ്ക്കുവാനും ആവശ്യപ്പെട്ടു. ഡീസല്‍ വാഹനങ്ങള്‍ സിഎന്‍ജിയിലേക്കു മാറ്റുവാനുള്ള കാലാവധി ഏപ്രില്‍ 30നു അവസാനിച്ചിരിന്നു.

Top