Ban Ki-moon’s decision not to take part in elections in South Korea

സോള്‍: ദക്ഷിണ കൊറിയ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് ഐക്യരാഷ്ട്ര സഭ മുന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ തൃപ്തനല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അധികാര ദുര്‍വിനിയോഗവും അഴിമതിയും സ്വജനപക്ഷപാതവും നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദക്ഷിണ കൊറിയയിലെ ആദ്യ വനിതാ പ്രസിഡന്റായ പാര്‍ക് ഗ്യൂന്‍ ഹൈയെ അടുത്തിടെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രി ഹ്വാങ് ക്യോ അഹ്ന് താല്‍ക്കാലികമായി പ്രസിഡന്റ് സ്ഥാനമേറ്റെങ്കിലും രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. കോടതിവിധിയും പാര്‍ക് ഗ്യൂന്‍ ഹൈയ്‌ക്കെതിരായാല്‍ ഡിസംബറില്‍ നടക്കേണ്ട തിരഞ്ഞെടുപ്പ് രണ്ടു മാസത്തിനുള്ളില്‍ നടത്തേണ്ടിവരും.

ഈ സാഹചര്യത്തിലാണ് സ്വന്തം രാജ്യത്തിന് കൂടുതല്‍ സജീവമാകാനുള്ള ബാന്‍ കി മൂണിന്റെ തീരുമാനത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള മുന്നൊരുക്കമായി വിലയിരുത്തപ്പെട്ടത്. എന്നാല്‍ അഭിപ്രായ സര്‍വേകളില്‍ ബാന്‍ കി മൂണിന് മുന്നിലെത്താനായില്ല. രാജ്യം നേരിടുന്ന അസ്ഥിരതയ്ക്ക് പരിഹാരം കണ്ടെത്താനുള്ള തന്റെ ശ്രമങ്ങളെ വാസ്തവ വിരുദ്ധമായ പ്രചാരണങ്ങളിലൂടെ അട്ടിമറിയ്ക്കാനാണ് ശ്രമമുണ്ടായതെന്നു അദ്ദേഹം ആരോപിച്ചു.

Top