Ban announces intention to appoint seasoned Mexican diplomat

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പരിപാടിയുടെ തലവനായി എറിക് സോല്‍ഹെമും കാലാവസ്ഥാ പദ്ധതി മേധാവിയായി പെട്രീഷ്യ എസ്പിനോസ ക്യാന്റിലാനോയും നിയമിതരായി.. യു.എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ പൊതു സഭയിലാണ് പ്രഖ്യാപനം നടത്തിയത്.

സോല്‍ഹെം നിലവില്‍ സാമ്പത്തിക സഹകരണത്തിനും വികസനത്തിനുമായുള്ള യു.എന്‍ വികസന സഹായ സമിതിയുടെ ചെയര്‍മാനാണ്. 2007 മുതല്‍ 2012 വരെ നോര്‍വെയുടെ പരിസ്ഥിതി മന്ത്രിയായും 2005മുതല്‍ 2007വരെ അന്താരാഷ്ട്ര വികസന മന്ത്രിയുമായിരുന്നു.

അന്താരാഷ്ട്ര ബന്ധങ്ങള്‍, കാലാവസ്ഥ വ്യതിയാനം, അന്താരാഷ്ട്ര ഭരണം, സുസ്ഥിര വികസനം എന്നിവയിലായി 30 വര്‍ഷത്തിലധികം പ്രവര്‍ത്തന പരിചയമുള്ള പെട്രീഷ്യ എസ്പിനോസ ക്യാന്റിലാനോ, 2006 മുതല്‍ 2012വരെ മെക്‌സികോയിലെ വിദേശകാര്യ മന്ത്രിയായും 2012 മുതല്‍ ജര്‍മനിയിലെ നയതന്ത്ര പ്രതിനിധിയായും പ്രവര്‍ത്തിച്ച് വരികെയാണ്.

Top