ഇഷ്ട ഫാന്‍സി നമ്പര്‍ സ്വന്തമാക്കാന്‍ കോടികള്‍ ചെലവഴിക്കുന്ന വ്യവസായി

ഭാഗ്യനമ്പറുകള്‍ സ്വന്തമാക്കാനായി ഇന്ത്യന്‍ വംശജനായ പ്രവാസി വ്യവസായി ചെലവഴിക്കുന്നത് ലക്ഷങ്ങളും കോടികളുമാണ്. ദുബായില്‍ സ്ഥിരതാമസമാക്കിയ ബല്‍വിന്ദര്‍ സഹാനി തന്റെ ആഡംബര വാഹനങ്ങള്‍ക്ക് ഇഷ്ടനമ്പര്‍ ലഭിക്കാന്‍ വേണ്ടി ചെലവഴിക്കുന്നത് വാഹനത്തിന്റെ ഇരട്ടി തുകയാണ്.

വിശ്വസിക്കാന്‍ കഴിയുന്നില്ലേ അദ്ദേഹം തന്റെ രണ്ട് റോള്‍സ് റോയിസ് വാഹനങ്ങള്‍ക്ക് ഇഷ്ടനമ്പര്‍ ലഭിക്കാനായി മുടക്കിയത് 100 കോടിയിലധികം രൂപയാണ്.

ഡി5 എന്ന നമ്പര്‍ ലഭിക്കുന്നതിനായി അദ്ദേഹം മുടക്കിയത് 33 മില്ല്യണ്‍ ദിര്‍ഹം ഏകദേശം 60 കോടി രൂപ മുടക്കിയാണ്. ഇതിനുമുമ്പ് 09 എന്ന നമ്പറിനായി അദ്ദേഹം 25 മില്ല്യണ്‍ ദിര്‍ഹം (45.3 കോടി രൂപ) മുടക്കിയിരുന്നു.

ആര്‍എസ്ജി ഇന്റര്‍നാഷണല്‍ എന്ന പ്രൊപര്‍ട്ടി മാനേജ്മെന്റ് കമ്പനിയുടെ മേധാവിയാണ് ബല്‍വിന്ദര്‍ സഹാനി. യുഎഇ, കുവൈറ്റ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലായാണ് കമ്പനി ഉള്ളത്. റോള്‍സ് റോയിസിന്റെ കളക്ഷന്‍ ഉള്‍പ്പെടെ 100-ഓളം  ആഡംബര വാഹനങ്ങള്‍ ഇദ്ദേഹത്തിന് ഉണ്ടെന്നാണ് റിപ്പോട്ട്.

Top