ബലൂചിസ്താന്‍ നിയമസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് വൈകുമെന്ന് റിപ്പോര്‍ട്ട്

ഖുട്ട(പാക്കിസ്ഥാന്‍): ബലൂചിസ്താന്‍ നിയമസഭയിലേക്കുള്ള അടുത്തമാസം നടക്കുന്ന പൊതുതിരഞ്ഞെടുപ്പ് വൈകുമെന്ന് റിപ്പോര്‍ട്ട്. ഒരു മാസം വൈകുമെന്നുള്ള പ്രമേയവും പാസ്സാക്കി. ബലൂചിസ്ഥാന്‍ ആഭ്യന്തരമന്ത്രി മിര്‍ സര്‍ഫറാസ് അഹമ്മദ് ബുഗ്തിയാണ് പ്രമേയം അവതരിപ്പിച്ചത്.ഒരു മാസത്തേക്ക് തെരഞ്ഞെടുപ്പ് നീട്ടാന്‍ ഫെഡറല്‍ ഗവണ്‍മെന്‍ിനോട് ആവശ്യപ്പെടും.

ജൂല്ലെ മുതല്‍ ആഗസ്റ്റ് വരെ തെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നതിന്റെ പ്രധാന ലക്ഷ്യം എല്ലാ ജനങ്ങളും വോട്ടെടുപ്പില്‍ പങ്കാളികളാക്കുകയെന്നാണ്. ബലൂചിസ്താനിലെ കാലാവസ്ഥയും തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ ഒരു കാരണമാണ്. ജൂലായില്‍ ഹജ്ജിന് പോകുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ ഭാഗമാകാനും സാധിക്കില്ല.

Top