ബാലു വർഗീസ് വീണ്ടും നായകനാകുന്നു ; നായികയായി ലിജോ മോൾ ജോസ്

നിരവധി നല്ല കഥാപാത്രങ്ങൾ അവതരിപ്പിച്ചു നായക പദവിയിലേയ്ക്ക് എത്തിയ താരമാണ് യുവ നടൻ ബാലു വർഗീസ്.

ഹിറ്റായ ചങ്ക്‌സ് എന്ന കോമഡി ചിത്രത്തിന് ശേഷം ബാലു വർഗീസ് വീണ്ടും നായകൻ ആയി എത്തുകയാണ്.

ഉറുമ്പുകൾ ഉറങ്ങാറില്ല എന്ന ചിത്രം സംവിധാനം ചെയ്ത ജിജു അശോകൻ ആണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിൽ നായികയായി എത്തുന്നത് ലിജോ മോൾ ജോസാണ്. ചെമ്പൻ വിനോദും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

1980 – 1990 കാലഘട്ടത്തിൽ നടക്കുന്ന റൊമാൻസ് ആണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഒരു പ്രണയ ചിത്രമാണ് ഇത്. ചിത്രത്തിന് പേര് നൽകിയിട്ടില്ല.

സിനിമയുടെ ഷൂട്ടിംഗ് ജനുവരിയിൽ ആരംഭിക്കും എന്നാണ് ലഭിക്കുന്ന വിവരം.

Top