ഒരു ഹെലികോപ്റ്റര്‍ കിട്ടിയിരുന്നെങ്കില്‍ല്‍ല്‍ല്‍… മുഖ്യമന്ത്രിയെ ട്രോളി ബല്‍റാം

തിരുവനന്തപുരം: സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാങ്ങുന്ന വിവാദത്തിനെതിരെ മുഖ്യമന്ത്രിക്കെതിരെ ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

‘ഇദ്ദേഹം വിജയനാണോ..അതോ ജയനാണോ? ഒരു ഹെലികോപ്റ്റര്‍ കിട്ടിയിരുന്നെങ്കില്‍ല്‍ല്‍ല്‍ല്‍ല്‍..ഏഴെട്ടു പേരെ വെടിവെച്ച് കൊല്ലാമായിരുന്നൂ..’ മാവോയിസ്റ്റ് വേട്ടയെ കൂടി ഉള്‍പ്പെടുത്തിയാണ് ബല്‍റാമിന്റെ ഈ കുറിപ്പ്.

പ്രകൃതിക്ഷോഭം പോലുള്ള ദുരന്തങ്ങള്‍ക്ക് രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ തീരുമാനിച്ചത്. പവന്‍ഹംസ് ലിമിറ്റഡിന്റെ, 10 പേര്‍ക്ക് സഞ്ചരിക്കാവുന്ന കോപ്റ്ററാണ് മാസവാടകയില്‍ സേനയ്ക്കായി എത്തുക. ഒന്നരക്കോടിയോളം രൂപയാണ് ഇതിന്റെ മാസവാടക. ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടാണ് ഉപയോഗിക്കുന്നത്.

പ്രളയകാലത്ത് ഹെലികോപ്റ്ററിന്റെ അപര്യാപ്ത രക്ഷാപ്രവര്‍ത്തനത്തെ വളരെയധികം ബാധിച്ചതിനാലാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്.

ഇടത്തരം ഇരട്ട എന്‍ജിന്‍ ഹെലികോപ്റ്ററായ എ.എസ്. 365 ഡൗഫിന്‍ എന്‍-3 ആണ് വാടകയ്ക്കെടുക്കുന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒട്ടേറെത്തവണ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് കോപ്റ്റര്‍ വാടകയ്ക്കെടുക്കാന്‍ തീരുമാനിച്ചത്.

Top