പാട്ടിലൂടെ പ്രതിഷേധം; വി.ടി. ബല്‍റാം എം.എല്‍.എയുടെ പാട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

തൃത്താല: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യത്ത് പ്രതിഷേധങ്ങള്‍ ശക്തമാവുകയാണ്. ഇതിനെതിരെ വ്യത്യസ്തമായ രീതിയിലുള്ള പ്രതിഷേധങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

ഇപ്പോഴിതാ വ്യത്യസ്ത രീതിയിലൊരു പ്രതിഷേധവുമായെത്തിയിരിക്കുന്നത് വി.ടി. ബല്‍റാം എം.എല്‍.എയാണ്. ഇനിയുള്ള കാലം നമ്മള് പാടാണ്ടിരുന്നാല്‍ നാടിന്റെ നട്ടെല്ല് പൊട്ടി നമ്മള് ചാവും എന്ന പാട്ടുമായിട്ടാണ് എം.എല്‍.എ എത്തിയത്. തൃത്താലയുടെ പൗരത്വ പ്രതിഷേധത്തില്‍ അണിനിരന്ന കലാകാരന്മാര്‍ക്ക് സ്‌നേഹാഭിവാദ്യങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് പാട്ട് പാടുന്ന വീഡിയോ ബല്‍റാം പോസ്റ്റ് ചെയ്തിരിക്കുന്നത്.

"ഇനിയുള്ള കാലം നമ്മള് പാടാണ്ടിരുന്നാൽനാടിന്റെ നട്ടെല്ല് പൊട്ടി നമ്മള് ചാവും..''തൃത്താലയുടെ പൗരപ്രതിഷേധത്തിൽ അണിനിരന്ന കലാകാരന്മാർക്ക് സ്നേഹാഭിവാദ്യങ്ങൾ

Posted by VT Balram on Saturday, December 21, 2019

Top