മനുഷ്യാവകാശ ലംഘനം; ചൈനീസ് എംബസിക്ക് മുന്നില്‍ പ്രതിഷേധിച്ച് ഇവര്‍

ലണ്ടന്‍: ചൈനീസ് എംബസിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ച് ബലൂചിസ്ഥാന്‍ വിപ്ലവകാരികള്‍. ബലൂചിസ്ഥാന്‍ പ്രവശ്യയിലെ രാഷ്ട്രീയ സാഹചര്യത്തിനെതിരെയാണ് പ്രക്ഷോഭകര്‍ രംഗത്തെത്തിയത്.

ഇന്ന് തങ്ങള്‍ ചൈനീസ് എംബസിയിക്കു മുമ്പില്‍ പ്രതിഷേധം സംഘടിപ്പിക്കുകയാണെന്നും ഇവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയും യുവാക്കള്‍ക്കെതിരെ നടക്കുന്ന അനീതിക്കെതിരെയുമാണ് തങ്ങള്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതെന്നും സ്വതന്ത്ര ബലൂചിസ്ഥാന്‍ പ്രക്ഷോഭ നേതാവ് ഹൈര്‍ബൈര്‍ മാരി പറഞ്ഞു.

ബലൂചിസ്ഥാനില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുകയും സ്ത്രീകളെയും കുട്ടികളെയും കൊല്ലുകയും ചെയ്യുന്ന നടപടിയ്ക്ക് പാക്കിസ്ഥാന് സഹായകമായി ചൈനയുടെ പിന്തുണയുണ്ടെന്ന് സ്വതന്ത്ര ബലൂചിസ്ഥാന്‍ പ്രക്ഷോഭകനായ ഫൈസ് ബലൂച്ചും വ്യക്തമാക്കി.

കുറ്റകൃത്യങ്ങളില്‍ ചൈന പാക്കിസ്ഥാന്റെ പങ്കാളിയാണെന്നാണ് ഫൈസ് ആരോപിച്ചത്. ഇത്തരത്തിലുള്ള എല്ലാ കാര്യത്തിനും ചൈന പാക്കിസ്ഥാനെ സഹായിക്കുന്നുവെന്നും അതുകൊണ്ടാണ് തങ്ങള്‍ ഇപ്പോള്‍ ചൈനീസ് എംബസിയുടെ മുന്നില്‍ നിന്നും കൊണ്ട് തന്നെ പ്രതിഷേധം സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

Top