മികച്ച പ്രേക്ഷക പ്രതികരണവുമായി ‘ബലൂണ്‍’

മികച്ച പ്രേക്ഷക പ്രതികരണം നേടി ബലൂണ്‍ എന്ന ഹ്രസ്വചിത്രം. ഒരമ്മയും മകനും തമ്മിലുള്ള സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും കഥപറയുന്ന ചിത്രമാണിത്. സംസാരശേഷി ഇല്ലാത്ത അഞ്ച് വയസുകാരന്‍ ഉണ്ണിക്കുട്ടനും അസുഖ ബാധിതയായ അമ്മ മകനു വീര്‍പ്പിച്ചു നല്‍കുന്ന ബലൂണുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍.

20 മിനുറ്റ് ദൈര്‍ഘ്യമുള്ള ബലൂണിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് മാധ്യമ പ്രവര്‍ത്തകനായ വൈഷ്ണവ് പുല്ലാട്ടാണ്. ഡേവിഡ് ടി. ജോണും സോജ്‌ന ഡിജിത്തുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചലച്ചിത്ര താരങ്ങളായ പ്രദീപ് ബാലന്‍, ഗിരീഷ് പെരിഞ്ചേരി, എല്‍സി സുകുമാരന്‍, ദീപ്തി കല്യാണി , ചലച്ചിത്ര പിന്നണി ഗായകന്‍ സായ് ബാലന്‍, വിഷ്ണു ശങ്കര്‍,ആദിത്യ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സംവിധായകന്റെ അമ്മയും അച്ഛനുമായ ശ്യാമളയും ടി.പി. മോഹന്‍ദാസുമാണ് ബലൂണിന്റെ നിര്‍മ്മാതാക്കള്‍. ഹ്രസ്വചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സുമേഷ് സുകുമാരനാണ്. ചിത്രസംയോജനം അഭിലാഷ് വസന്തഗോപാലനും സംഗീതം റിയാസ് പയ്യോളിയുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

Top