കാല്‍പന്ത് കളിയുടെ ഒരേ ഒരു രാജാവ് ; ആറാം ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കി ലയണല്‍ മെസി

ഴിഞ്ഞ സീസണിലെ മികച്ച ലോക ഫുട്‌ബോളര്‍ക്കുള്ള ഫിഫയുടെ ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് അര്‍ജന്റീന താരം ലയണല്‍ മെസിക്ക്. മെസിയുടെ ആറാം ബാലണ്‍ ഡി ഓര്‍ കിരീടമാണ് ഇത്.

ഇതോടെ ഏറ്റവും കൂടുല്‍ ബാലണ്‍ ഡി ഓര്‍ നേടുന്ന താരമെന്ന ബഹുമതിയും ബാഴ്‌സ താരത്തിന് സ്വന്തമായി. 2009,2010,2011,2012,2015 എന്നീ വര്‍ഷങ്ങളിലാണ് ഇതിന് മുമ്പ് മെസി ബാലണ്‍ ഡി ഓര്‍ ഉയര്‍ത്തിയത്.

രണ്ടാം സ്ഥാനത്ത് ലിവര്‍പൂളിന്റെ പ്രതിരോധതാരം വിര്‍ജില്‍ വാന്‍ ഡൈക്കാണ്. അമേരിക്കയുടെ മെഗാന്‍ റപീനോയ്ക്കാണ് മികച്ച വനിതാ ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരം.

ഹോളണ്ടിന്റെ പ്രതിരോധനിരതാരം വിര്‍ജില്‍ വാന്‍ ഡെയ്ക്ക്, പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടങ്ങിയവരെ പിന്തള്ളിയാണ് ബാഴ്‌സലോണ നായകന്‍ പുരസ്‌ക്കാരം സ്വന്തമാക്കിയത്.

പാരിസിലെ ഡ്യു ചാറ്റ്ലെറ്റ് തിയേറ്ററിലാണ് പുരസ്‌കാര പ്രഖ്യാപന ചടങ്ങുകള്‍ നടന്നത്.

2016 മുതലാണ് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം പ്രത്യേകമായി നല്‍കി തുടങ്ങിയത്. 2016,17 വര്‍ഷങ്ങളില്‍ യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ജേതാവായത്. കഴിഞ്ഞ വര്‍ഷം റയല്‍ മാഡ്രിഡ് താരം ലൂക്കാ മോഡ്രിച്ചിനാണ് ബാലണ്‍ ഡി ഓര്‍ സമ്മാനിച്ചത്.

Top