ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം അറിയാന്‍ മണിക്കൂറുകള്‍; ആകാംക്ഷയോടെ ആരാധകര്‍

ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കുന്നതായിരിക്കും. ആരാധകര്‍ ഒന്നടങ്കം പുരസ്‌കാരം ആര്‍ക്കായിരിക്കും ലഭിക്കുക എന്നറിയാൻ ആകാംക്ഷയിലാണ്. ലയണ്‍ മെസി, ലിവര്‍പൂള്‍ താരം വിര്‍ജിന്‍ വാന്‍ഡൈക്ക് എന്നിവര്‍ക്കാണ് കൂടുതല്‍ സാധ്യത കാണുന്നത്. ഒപ്പം സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മത്സരരംഗത്തുണ്ട്. വനിതകളില്‍ അമേരിക്കയെ ലോക ചാമ്പ്യന്മാരാക്കിയ മേഗന്‍ റാപീനോക്കാണ് സാധ്യത ഉള്ളതെന്നാണ് ലഭിക്കുന്ന സൂചന.

2018ല്‍ ലൂക്കാ മോഡ്രിച്ചാണ് ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ലഭിച്ചത്. അഞ്ച് ബാലന്‍ ഡി ഓര്‍ അഞ്ച് തവണ വീതം നേടിയ റൊണാള്‍ഡോയിലേക്കും മെസിയിലേക്കുമാണ് ഏവരുടെയും കണ്ണ്.

Top