മികച്ച ഫുട്‌ബോള്‍ താരം ആര്? ബാലന്‍ ഡി ഓര്‍ പുരസ്‌കാര പ്രഖ്യാപനം ഇന്ന്

modric

ലോക ഫുട്‌ബോളിലെ മികച്ചതാരത്തിനുള്ള ബാലണ്‍ ഡിഓര്‍ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. ക്ലബ്ബ് തലത്തിലും രാജ്യത്തിനുമായി 2017-18 സീസണില്‍ മികച്ചു നിന്ന താരത്തിനാണ് അവാര്‍ഡ്. പത്തുവര്‍ഷമായി അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സിയും പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും മാറിമാറി പങ്കുവെക്കുകയായിരുന്നു ഈ അവാര്‍ഡ്. എന്നാല്‍, ഇത്തവണ ക്രൊയേഷ്യന്‍ സൂപ്പര്‍താരം ലൂക്കാ മോഡ്രിച്ച് ആയിരിക്കും പുരസ്‌കാര ജേതാവ് എന്നാണ് സൂചന.

ലോകകപ്പില്‍ ക്രൊയേഷ്യയുടെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ച മോഡ്രിച്ചിനായിരുന്നു ഫിഫ പുരസ്‌കാരം ലഭിച്ചത്. ലോകകപ്പ് ജയിച്ച ഫ്രഞ്ച് ടീമിലെ മുന്നേറ്റനിരക്കാരയ അന്റോയിന്‍ ഗ്രീസ്മാന്‍, കൈലിയന്‍ എംബാപ്പ, പ്രതിരോധനിരക്കാരന്‍ റാഫേല്‍ വരാന്‍ എന്നിവരാണ് മോഡ്രിച്ചിനൊപ്പം പട്ടികയില്‍ മുന്നിലുള്ള താരങ്ങള്‍. ഗോള്‍ കീപ്പര്‍മാരില്‍ ലിവര്‍പൂളിന്റെ ബ്രസീല്‍ താരം അലിസണ്‍ ബേക്കര്‍, ബെല്‍ജിയത്തിന്റെ ടിബൗട്ട് കുര്‍ട്ടോയിസ്, ഫ്രാന്‍സിന്റെ ഹ്യൂഗോ ലോറിസ് എന്നിവരാണ് മുന്നിലുള്ളവര്‍.

Top