Ballon d or ; cristiano ronaldo expected to win

മാഡ്രിഡ്: ഏറ്റവും മികച്ച ലോക ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ഇത്തവണ റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കുമെന്നു സ്പാനീഷ് ദിനപ്പത്രം മുന്‍ഡോ ഡെപോര്‍ട്ടീവോ.

ബാഴ്‌സലോണയുടെ അര്‍ജന്റീനന്‍ ലയണല്‍ മെസിയെ മറികടന്ന് നാലാംതവണയും റൊണാള്‍ഡോ ലോക ഫുട്‌ബോളറാകും. ബാലണ്‍ ഡി ഓര്‍ വിജയിയെ നേരത്തെ നിശ്ചയിച്ചിരുന്നെന്നും പത്രം അവകാശപ്പെടുന്നു.

പോര്‍ച്ചുഗലിനെ യൂറോകപ്പ് ചാമ്പ്യന്മാരും റയല്‍ മാഡ്രിഡിനെ ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്മാരാക്കുന്നതിലും നിര്‍ണായക പങ്കു വഹിച്ച റൊണാള്‍ഡോ പുരസ്‌കാരം നേടാനുള്ള സാധ്യത ഏറെയാണെന്നാണ് വിലയിരുത്തല്‍.

റൊണാള്‍ഡോയ്ക്കും മെസിക്കുമൊപ്പം അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഫ്രഞ്ച് താരം ആന്റോണിയോ ഗ്രീസ്മാന്‍, ബാഴ്‌സയുടെ ഉറുഗ്വെ താരം ലൂയിസ് സുവാരസ് എന്നിവരും രംഗത്തുണ്ട്.

Top