ജനവാസ മേഖലയെ ലക്ഷ്യം വെച്ചെത്തിയ മിസൈല്‍ സൗദി സൈന്യം തകര്‍ത്തു

റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ മിസൈല്‍ ആക്രമണം. യമന്‍ അതിര്‍ത്തിയില്‍ നിന്ന് റിയാദ് ലക്ഷ്യമാക്കി വന്ന ബാലിസ്റ്റിക് മിസൈല്‍ സൗദി സൈന്യം തകര്‍ത്തു.

കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെയായിരുന്നു സംഭവം. ജനവാസ മേഖലയെ ലക്ഷ്യം വെച്ച് ഹൂതികളാണ് മിസൈലയച്ചത്. മിസൈല്‍ ആകാശത്ത് വെച്ച് തകര്‍ത്തതായി അധികൃതര്‍ അറിയിച്ചു. അക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തു.

നേരത്തേ പല തവണ റിയാദ് ലക്ഷ്യമാക്കി വന്ന മിസൈലുകള്‍ സൗദി പ്രതിരോധ സേന തകര്‍ത്തിരുന്നു. ഒരു മാസത്തിനിടെ 21ാം തവണയാണ് സൗദിയിലേക്ക് മിസൈല്‍ വരുന്നത്.

Top