പന്ത് ചുരണ്ടല്‍; മൂന്നുതാരങ്ങളെ തിരിച്ചു വിളിച്ചു, ഡാരന്‍ ലേമാന്‍ തുടരും

james

ജോഹന്നാസ് ബര്‍ഗ്: പന്തില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ മൂന്നു താരങ്ങള്‍ക്കൊഴികെ മറ്റാര്‍ക്കും പങ്കില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ. സംഭവവുമായി ബന്ധപ്പെട്ട് താരങ്ങളെ ദക്ഷിണാഫ്രിക്കയില്‍ നിന്ന് തിരിച്ചു വിളിച്ചിട്ടുണ്ടെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ സി.ഇ.ഒ ജെയിംസ് സതര്‍ലന്‍ഡ് വാര്‍ത്താ സമ്മേത്തില്‍ അറിയിച്ചു.

സംഭവത്തില്‍ കോച്ച് ഡാരന്‍ ലേമാനോ മറ്റു താരങ്ങള്‍ക്കോ, ടീം ഓഫീഷ്യലുകള്‍ക്കോ പങ്കില്ലെന്നും ക്യാപ്റ്റന്‍ സ്മിത്ത്, വൈ.ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ മാത്രമാണ് കൃത്രിമം കാണിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ക്കെതിരെ അടുത്ത 24 മണിക്കൂറുകള്‍ക്കുള്ളില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.

ഈ മൂന്ന് താരങ്ങള്‍ക്ക് പകരക്കാരായി മാത്യു, റിന്‍ഷാ, ജോയ് ബണ്‍സ്, ഗ്ലെന്‍ മാക്സ്വെല്‍ എന്നിവരെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ശേഷിക്കുന്ന മത്സരങ്ങളിലേക്കുള്ള ഓസ്ട്രേലിയന്‍ ടീമില്‍ ഉള്‍പ്പെടുത്തി. ടിം പെയിനായിരിക്കും ടീമിനെ നയിക്കുക.

സംഭവം വളരെ ഗൗരവമായിട്ടാണ് ക്രിക്കറ്റ് ഓസ്ട്രേലിയ കാണുന്നതെന്നും സംഭവിച്ച കാര്യങ്ങളില്‍ മാപ്പ് പറയുന്നു. അതീവ ദുഃഖവും ദേഷ്യവുമുണ്ടെന്നും ഇത് ശരിയായി കൈകാര്യം ചെയ്യേണ്ട ഒന്നാണ്ടെന്നും അടുത്ത 24 മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായ ഒരു നടപടിയുണ്ടാകുമെന്നും ജെയിംസ് സതര്‍ലന്‍ഡ് പറഞ്ഞു.

Top