ബെഹ്‌റൈനില്‍ ബലിപെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

മനാമ: ബെഹ്‌റൈനില്‍ ബലി പെരുന്നാളിനോടനുബന്ധിച്ച് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും ഡയറക്ടറേറ്റുകള്‍ക്കും ഔദ്യോഗിക സ്ഥാപനങ്ങള്‍ക്കും ഈമാസം 10 മുതല്‍ 13 വരെയാണ് അവധി.

പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരനാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.

Top