അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് അടച്ച ബാലി അന്താരാഷ്ട്ര വിമാനത്താവളം തുറന്നു

ബാലി: ഇന്തോനേഷ്യയിലെ മൗണ്ട് അഗൂംഗ് അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് അടച്ച ബാലി അന്താരാഷ്ട്ര വിമാനത്താവളം തുറന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് വിമാനത്താവളം തുറന്നത്.

വിമാനത്താവളം അടച്ചതിനെ തുടര്‍ന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് യാത്രക്കാര്‍ പ്രതിസന്ധിയിലായിരുന്നു.

അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്നു പൊടിപടലവും ചാരവും ആകാശത്ത് നിറഞ്ഞതിനെ തുടര്‍ന്നാണ് വിമാനത്താവളം അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്.

ഇതോടെ 450 വിമാന സര്‍വീസുകളും റദ്ദാക്കിയിരുന്നു. ഏഴു മാസത്തിനിടിയില്‍ രണ്ടാം തവണയാണ് മൗണ്ട് അഗുംഗ് പൊട്ടിത്തെറിക്കുന്നത്.

Top