ജനപീത്രി കണക്കിലെടുത്ത് ബലേനൊയുടെ പെര്‍ഫോമന്‍സ് മോഡലായ ആര്‍എസും

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ മുന്‍ നിരക്കാരന്‍ മാരുതി ബലേനൊയുടെ രണ്ടാം തലമുറ ആര്‍എസ്സ് മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ സജീവാകുന്നു. ജനപീത്രി കണക്കിലെടുത്ത് പെര്‍ഫോമന്‍സ് മോഡലിലാണ് പുതിയ ആര്‍എസ്‌നെ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ജപ്പാന്‍ നിര്‍മിത 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് എന്‍ജിനോടു കൂടി ഫൈവ് സ്പീഡ് മാനുവലാണ് നിര്‍മ്മിതി.

കൂടുതല്‍ സ്പോര്‍ട്ടി ഭാവം നല്‍കി നിര്‍മ്മിച്ചിരിക്കുന്ന ബലേനൊയിക്ക് ഹണി കോമ്പ് ഡിസൈനില്‍ വി ഷേപ്പ് ക്രോമിയം സ്ട്രിപ്പ് നല്‍കിയിട്ടുള്ള ഗ്രില്‍ ആണ് ഹൈലറ്റ് ചെയ്തിരിക്കുന്നത്. ആര്‍എസിന്റെ സ്‌പോര്‍ട്ടി ലുക്ക് കൊടുക്കുന്നത് ഡ്യുവല്‍ ബീം പ്രോജക്ഷന്‍ ഹെഡ്ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, ബ്ലാക്ക് ഫിനീഷ് എയര്‍ ഇന്‍ ടേക് എന്നിവയാണ്.

ഡുവല്‍ ടോണ്‍ ഫിനീഷില്‍ പുതിയ ഡിസൈനിലുള്ള 16 ഇഞ്ച് അലോയി വീലുകളാണ് ആര്‍എസിന്റെ മറ്റൊരു പ്രത്യേകത. ആര്‍എസ് ബാഡ്ജിങ് നല്‍കിയതൊഴിച്ചാല്‍ രണ്ടാം തലമുറ ബലേനൊയുടേതിന് സമാനമായ പിന്‍വശമാണ് പുത്തന്‍ ആര്‍എസിനുമുള്ളത്. ക്ലാരിയോണ്‍ സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോ യൂണിറ്റ് സാങ്കേതികവിദ്യയിലുള്ള ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ആര്‍എസ് ബാഡ്ജിങ് നല്‍കിയിട്ടുള്ള സീറ്റ് കവര്‍, പുതിയ ഫ്ളോര്‍ മാറ്റ് എന്നിവയാണ് ഇന്റീരിയറില്‍ വരുത്തിയിട്ടുള്ള പ്രധാന പുതുമകള്‍.

Top