വാഗണാറിന് പുറമേ പുത്തന്‍ ബലെനോയും; തുടക്കം ഗംഭീരമാക്കാന്‍ മാരുതി

പുത്തന്‍ ബലെനോയെ വിപണിയില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് മാരുതി. ബലെനോയുടെ പരിഷ്‌കരിച്ച ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി ഉടന്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കും. മാരുതി ഇനിയും വൈകിയാന്‍ ബലെനോ മത്സരത്തില്‍ നിന്നു പുറത്താവും.

പുറംമോടിയിലും അകത്തളത്തിലും സംഭവിച്ച മാറ്റങ്ങളാണ് ബലെനോ ലിമിറ്റഡ് എഡിഷന്റെ മുഖ്യവിശേഷങ്ങള്‍. നേരത്തെ ഇഗ്‌നിസ് ലിമിറ്റഡ് എഡിഷനെയും കമ്പനി വിപണിയില്‍ കൊണ്ടുവന്നിരുന്നു. വില്‍പ്പനയില്‍ ചെറുതല്ലാത്തൊരു പങ്ക് ബലെനോയ്ക്കുള്ളപ്പോള്‍, പരിഷ്‌കരിച്ച ഹാച്ച്ബാക്കിനെ എത്രയും വേഗം അണിനിരത്താനുള്ള തിടുക്കത്തിലാണ് കമ്പനി

Top