ബാലരാമപുരത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കെട്ടിയിട്ട് മോഷണം

robbery

തിരുവനന്തപുരം: ബാലരാമപുരത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കെട്ടിയിട്ട് 11 പവന്‍ സ്വര്‍ണം കവര്‍ന്നു. മോഷ്ടാക്കളുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരുക്കേറ്റു. ബാലരാമപുരത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന രത്‌നമ്മയ്ക്കാണ് (80) പരുക്കേറ്റത്.

രത്‌നമ്മയുടെ വായും മുഖവും കൈകളും മോഷ്ടാക്കള്‍ കെട്ടിയിട്ടാണ് 11 പവന്‍ സ്വര്‍ണം മോഷ്ടാക്കള്‍ കവര്‍ന്നത്. നേരത്തെ വാടകയ്ക്കു താമസിച്ചവരാണ് മോഷണത്തിനു പിന്നിലെന്ന് രത്‌നമ്മ പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Top