സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ അഭിപ്രായ വ്യതാസമില്ല: എ കെ ബാലന്‍

തിരുവനന്തപുരം: സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ അഭിപ്രായ വ്യതാസമില്ലെന്ന് ആവര്‍ത്തിച്ച് മുന്‍ മന്ത്രി എ കെ ബാലന്‍. ഭരണ പ്രതിസന്ധി ഉണ്ടാകാതെ ഗവര്‍ണറെ രക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. താന്‍ ഒരിക്കലും ഗവര്‍ണറെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്ന് മുന്‍ മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കി.

ഗവര്‍ണറെ താന്‍ അപമാനിച്ചിട്ടില്ലെന്ന് എ.കെ.ബാലന്‍. ആര് പറഞ്ഞതാണ് ബാലിശമെന്ന് ജനം തീരുമാനിക്കും. ഗവര്‍ണറെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ് ചെയ്തത്. പ്രതിപക്ഷം ആഗ്രഹിച്ചത് ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കിയുള്ള മുതലെടുപ്പാണെന്നും അദ്ദേഹം പറഞ്ഞു.

 

 

Top