ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ആര്‍ക്ക് ?: ആകാംഷയോടെ ഫുഡ്‌ബോള്‍ ലോകം

10 വര്‍ഷം റൊണാള്‍ഡോ കുത്തകയാക്കി വച്ചിരുന്ന ബാലന്‍ ഡി ഓര്‍ പുരസ്‌കാരം കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയത് ക്രോയേഷ്യയുടെയും റയല്‍ മാഡ്രിഡിന്റെയും താരമായ മോഡ്രിച്ച് ആണ്. എന്നാല്‍ അത് ഇത്തവണ ആര്‍ക്ക് കിട്ടുമെന്ന കാത്തിരിപ്പിലാണ് ഫുഡ്‌ബോള്‍ ആരാധകര്‍.

കഴിഞ്ഞ വര്‍ഷം അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മെസ്സി തന്നെയാണ് ഇത്തവണ അവാര്‍ഡിനര്‍ഹനാകാന്‍ മുന്‍പന്തിയിലുള്ളത്. യൂ. സി. എല്‍ രണ്ടാം പാദ സെമി ഫൈനല്‍ തീരുന്നത് വരെ മെസ്സിയോട് ഈ പുരസ്‌കാരം നേടാന്‍ മത്സരിക്കാന്‍ പോലും ഒരാളില്ലാത്ത അവസ്ഥയായിരുന്നു. എന്നാല്‍ ചാമ്പ്യന്‍സ് ലീഗിലും കോപ്പ ഡെല്‍ റെയിലും ബാര്‍സിലോണ നാണം കെട്ട തോല്‍വി ഏറ്റു വാങ്ങിയതോടെ മെസ്സിയുടെ അവാര്‍ഡ് പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു.

എന്നാല്‍ മെസ്സിക്ക് പുറകെ അവാര്‍ഡിന് യോഗ്യനായി മറ്റൊരു താരം കൂടിയുണ്ട്. നെതര്‍ലാന്റ്‌സിന്റെയും ലിവര്‍പൂളിന്റെയും താരമായ വിര്‍ജില്‍ വാന്‍ ഡൈക്ക് ആണ് അത്.

മറ്റൊരു താരം ലിവര്‍പൂളിന്റെ തന്നെ അലിസണ്‍ ആണ്. പ്രീമിയര്‍ ലീഗില്‍ 21 ക്ലീന്‍ ഷീറ്റ് സ്വന്തമാക്കിയിട്ടുള്ള അലിസണിനു ബ്രസീലിനു കോപ്പ അമേരിക്കയും ലിവര്‍പൂളിന് ചാമ്പ്യന്‍സ് ലീഗും നേടി കൊടുക്കാനായാല്‍ പുരസകാരത്തില്‍ കണ്ണു വയ്ക്കാവുന്നതാണ്.

ഇംഗ്ലണ്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഇ പി എല്‍ കിരീടമുള്‍പ്പെടെ മൂന്നു കിരീടങ്ങള്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച സ്റ്റെര്‍ലിങ് ആണ് മറ്റൊരു മത്സരാര്‍ത്ഥി.

സിറ്റിയുടെ തന്നെ താരമായ അഗ്യുറോക്കും ചെറിയ സാധ്യതകളുണ്ടെങ്കിലും കോപ്പയില്‍ മെസ്സിയുടെ ടീമില്‍ തന്നെ കളിക്കുന്നു എന്നതിനാല്‍ അര്ജന്റീന കിരീടത്തിലേക്ക് മുന്നേറിയാല്‍ മെസ്സിയെ കീഴ്‌പ്പെടുത്തുക ഏറെ കുറേ അസാധ്യമാണ്.

ബയേണിന്റെ ലെവന്‍ഡോസ്‌കിയും യൂറോപ്പില്‍ ഗോള്‍ വേട്ടയില്‍ മെസ്സിക്ക് തൊട്ട് പുറകില്‍ നില്‍ക്കുന്ന എംബാപ്പക്കും ലിവര്‍പൂളിന്റെ മാനെക്കും സാലയ്ക്കും വിദൂര സാദ്ധ്യതകള്‍ മാത്രമാണ് ഉള്ളത്.

Top