വിശ്വാസമുള്ള സ്ത്രീകള്‍ ശബരിമലയില്‍ എത്തുമെന്ന് കരുതുന്നില്ലെന്ന് ബാലകൃഷ്ണപിള്ള

കൊച്ചി: വിശ്വാസമുള്ള സ്ത്രീകള്‍ ശബരിമലയില്‍ എത്തുമെന്ന് കരുതുന്നില്ലെന്ന് മുന്നാക്ക കമ്മിഷന്‍ ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി അംഗീകരിക്കാന്‍ മാത്രമെ സര്‍ക്കാരിന് ഇപ്പോള്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിനുള്ള ചവിട്ടുപടിയായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ശബരിമല വിഷയത്തെ കാണുന്നത്. സുപ്രീം കോടതി വിധി മറ്റ് ക്ഷേത്രങ്ങളേയും ബാധിക്കുമെന്നും ശബരിമലയില്‍ എന്ത് മാറ്റങ്ങള്‍ വേണമെന്ന് തീരുമാനിക്കേണ്ടത് തന്ത്രിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയില്‍ പോകുന്നവര്‍ പോകട്ടെ, അല്ലാത്തവര്‍ പോകണ്ട. മതപരമായ വിഷയങ്ങളില്‍ ഇടപെടണോയെന്ന് കോടതി ആലോചിക്കണം. ശബരിമല വിധി മറ്റു സമുദായങ്ങളേയും ബാധിക്കുമെന്നും ബാലകൃഷ്ണപിള്ള കൂട്ടിച്ചേര്‍ത്തു.

Top