മൂന്ന് ദിവസത്തെ പാക്കിസ്ഥാന്‍ ജീവിതം വിശദീകരിച്ച്‌ അഭിനന്ദന്‍ . .

ലാഹോര്‍: പാക് പട്ടാളം പിടികൂടുകയും പിന്നീട് ഇന്ത്യക്ക് വിട്ട് നല്‍കുകയും ചെയ്ത അഭിനന്ദന്‍ വര്‍ത്തമന്റെ വീഡിയോ പുറത്ത് വിട്ട് പാക് മാധ്യമങ്ങള്‍. ദേശീയ മാധ്യമം വഴിയാണ് ഇന്ത്യന്‍ വ്യോമസേനയുടെ വിങ് കമാന്‍ഡറായ അഭിനന്ദന്റെ വീഡിയോ പുറത്ത് വിട്ടത്.

പാക്കിസ്ഥാനില്‍ അകപ്പെട്ട ശേഷം ഉണ്ടായ അനുഭവങ്ങള്‍ വിവരിച്ചുകൊണ്ടാണ് അഭിനന്ദന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നത്. ആള്‍ക്കൂട്ടത്തില്‍ നിന്ന് പാക് സൈന്യമാണ് തന്നെ രക്ഷപ്പെടുത്തിയതെന്നും അവര്‍ വളരെ നന്നായി തന്നെ പെരുമാറിയെന്നും അഭിനന്ദന്‍ പറയുന്നു. പാക് സൈന്യത്തിന് ഒപ്പം ചെലവിട്ട സമയം വളരെ മനോഹരമായിരുന്നുവെന്നും അതില്‍ താന്‍ സമാധാനം കണ്ടുവെന്നും അദ്ദേഹം പറയുന്നു.

അഭിനന്ദന്റെ വാക്കുകള്‍

ഞാന്‍ അഭിനന്ദന്‍ വര്‍ത്തമന്‍. ഇന്ത്യന്‍ വ്യോമസേനയിലെ വിങ് കമാന്‍ഡറാണ്. എന്റെ ലക്ഷ്യം കാണുന്നതിനായിട്ടാണ് ഞാന്‍ പാക്കിസ്ഥാനില്‍ എത്തിയത്. എന്നാല്‍ പാക്കിസ്ഥാന്‍ എയര്‍ഫോഴ്സ് എന്റെ വിമാനം വെടിവെച്ച് ഇടുകയായിരുന്നു. വിമാനത്തിന് കേട് പറ്റിയത്കൊണ്ട് തന്നെ എനിക്ക് അത് ഉപേക്ഷിക്കേണ്ടി വന്നു. പാരച്യൂട്ട് വഴി ഞാന്‍ പുറത്തേക്ക് കടക്കുകയായിരുന്നു.

താഴെ എത്തിയപ്പോള്‍ നിരവധി ആളുകളും ഉണ്ടായിരുന്നു. എന്റെ കൈവശം പിസ്റ്റോള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആള്‍കൂട്ടം വളരെ വൈകാരികമായിട്ടാണ് എന്ന് മനസ്സിലായപ്പോള്‍ ഞാന്‍ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ അക്രമത്തിന് ഇരയായ എവന്നെ പാക് സൈനികരാണ് എന്നെ രക്ഷപ്പെടുത്തിയത്. പാക് സൈന്യത്തിലെ ക്യാപ്റ്റന്‍ ഉള്‍പ്പടെ ഉള്ളവര്‍ എന്നെ അവരുടെ യൂണിറ്റിലേക്ക് കൊണ്ട് പോയി ഫസ്റ്റ് എയ്ഡ് നല്‍കി. പിന്നീട് എന്നെ അവര്‍ കൂടുതല്‍ വൈദ്യപരിശോധനയ്ക്കും മറ്റുമായി ആശുപത്രിയിലേക്ക് കൊണ്ട് പോയി.

വളരെ പ്രൊഫഷണലായിട്ടാണ് പാക്കിസ്ഥാന്‍ സൈന്യം പെരുമാറിയത്. അതില്‍ സമാധാനം ഉണ്ടായിരുന്നു. അവരോടൊപ്പം ചോലവിട്ട സമയം ഞാന്‍ വളരെ അധികം ഇംപ്രസ്ഡ് ആയിരിക്കുന്നു. ഇന്ത്യന്‍ മാധ്യമങ്ങള്‍ അങ്ങനെയാണ്. അവര്‍ സത്യത്തെ പരമാവധി വലിച്ച് നീട്ടും. കാര്യങ്ങളില്‍ കുറച്ച് എരിവും പുളിയും ചേര്‍ത്ത് പറയുന്നത് അവരുടെ ശൈലിയാണ്.

Top