ബലാക്കോട്ട് ആക്രമണത്തിന് ശേഷം ഒരു യുദ്ധവിമാനവും അതിര്‍ത്തി കടന്നിട്ടില്ല

ഗ്വാളിയോര്‍:ബലാക്കോട്ട് വ്യോമാക്രമണത്തിന് ശേഷം ഇന്ത്യയിലേയ്ക്ക് പാക്കിസ്ഥാന്റെ ഒരു യുദ്ധവിമാനം പോലും അതിര്‍ത്തി കടന്ന് എത്തിയിട്ടില്ലെന്ന് വ്യോമസേനാ മേധാവി മാര്‍ഷല്‍ ബി.എസ് ധനോവ.

ബലാക്കോട്ടിലെ ജെയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പുകള്‍ ആക്രമിക്കുക എന്നതായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യന്‍ വ്യോമസേന അതില്‍ വിജയിച്ചു. എന്നാല്‍ തിരിച്ചടിക്ക് ശ്രമിക്കാന്‍ പോലും പാക്കിസ്ഥാന് കഴിഞ്ഞില്ല.

പുല്‍വാമയില്‍ 40 സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പ്രതികാരമായി ഫെബ്രുവരി 26 നാണ് 12 മിറാഷ് യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് വ്യോമസേന പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ച് തകര്‍ത്തത്.

വിജയകരമായ ദൗത്യത്തിന് ശേഷം യുദ്ധവിമാനങ്ങള്‍ സുരക്ഷിതമായി തിരികെ എത്തിയിരുന്നു. ദൗത്യത്തില്‍ പങ്കെടുത്ത വ്യോമസേനാ പൈലറ്റുമാര്‍ക്ക് രാഷ്ട്രപതി വായുസേനാ മെഡല്‍ നല്‍കി ആദരിച്ചിരുന്നു.

Top