ബാലക്കോട്ട് ആക്രമണത്തിനു കേന്ദ്രസര്‍ക്കാര്‍ തെളിവ് നല്‍കണമെന്ന് ദിഗ്‌വിജയ് സിംഗ്

Digvijaya Singh

ഇന്‍ഡോര്‍: ബാലക്കോട്ട് ആക്രമണത്തിനു കേന്ദ്രസര്‍ക്കാര്‍ തെളിവ് നല്‍കണമെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്.

പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകളുടെ നേര്‍ക്ക് വ്യോമസേന നടത്തിയ ആക്രമണത്തെ ചോദ്യം ചെയ്യുകയല്ലെന്നും ഇത് സാങ്കേതിക വിദ്യയുടെ കാലഘട്ടമാണെന്നും സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഉസാമ ബിന്‍ ലാദനെതിരെയുള്ള സൈനിക നടപടികളുടെ തെളിവ് അമേരിക്ക ലോകത്തിനു മുമ്പില്‍ നല്‍കിയ പോലെ നമ്മള്‍ അത് ചെയ്യണമെന്നും ദിഗ്‌വിജയ് സിംഗ് വ്യക്തമാക്കി.

Top