ബാലഗംഗാധര തിലകിന്റെ കൊച്ചു മകനെതിരെ പീഡനക്കേസ്

മുംബൈ: സ്വാതന്ത്ര സമര സേനാനി ബാല ഗംഗാധര തിലകിന്റെ കൊച്ചു മകനും കോണ്‍ഗ്രസ്‌ നേതാവുമായ രോഹിത് തിലകിനെതിരെ പീഡനക്കേസ്.

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ബലാത്സംഗം ചെയ്തുവെന്നും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നുമാണ് കേസ്.

യുവതിയുടെ പരാതിയില്‍ തിങ്കളാഴ്ച വൈകിട്ടാണ് പൊലീസ് രോഹിത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

40 കാരിയായ സ്ത്രീയാണ് കേസുമായി പൊലീസിനെ സമീപിച്ചത്. പരാതിക്കാരിയായ സ്ത്രീയും രോഹിത്തും വര്‍ഷങ്ങളായി പരിചയമുണ്ട്. വിവാഹ വാഗ്ദാനം നല്‍കി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നു ചൂണ്ടിക്കാട്ടി ഇവര്‍ കേസ് നല്‍കുകയായിരുന്നു.

2014 ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രോഹിത് തിലക് പുനെയിലെ കസ്ബ പെത്ത് മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും ബിജെപിയുടെ ഗിരീഷ് ബാപത്തിനോട് പരാജയപ്പെടുകയായിരുന്നു.

Top