ബാലചന്ദ്ര മേനോന്റെ എന്നാലും ശരത്തില്‍ നായകന്‍ പുതുമുഖം ചാര്‍ലി

ലയാള സിനിമയില്‍ ഹിറ്റുകള്‍ തീര്‍ത്ത ബാലചന്ദ്ര മേനോന്‍ ഒരിടവേളയ്ക്കു ശേഷം വീണ്ടും സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എന്നാലും ശരത്?’

ക്യാംപസ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പുതുമുഖമായ ചാര്‍ലിയാണ് നായകന്‍.

പാമ്പാടി എന്‍ജിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തെ പശ്ചാത്തലമാക്കിയുള്ള ചിത്രമാണ് എന്നാലും ശരത്?

ആര്‍ ഹരികുമാര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു.

1981ല്‍ പുറത്തിറങ്ങിയ പ്രേമതീരങ്ങളാണ് ഇതിനു മുമ്പ് ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ക്യാംപസ് ചിത്രം.

Top