പുതിയ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങി ബാലചന്ദ്രമേനോൻ

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സംവിധായകനും നടനുമായ ബാലചന്ദ്രമേനോൻ.

ബാലചന്ദ്രമേനോൻ തന്റെ പുതിയ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ്.

കൃഷ്ണകലാ ക്രിയേഷൻസിന്റെ ബാനറിൽ ആർ. ഹരികുമാറാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രം ഒരു ക്യാമ്പസ് പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്.

ചിത്രത്തിന്റെ ആദ്യഘട്ട ജോലികൾ തുടങ്ങിയിട്ടേയുള്ളൂ.അഭിനേതാക്കളെക്കുറിച്ചൊന്നും കൂടുതൽ പറയാറായിട്ടില്ല. പുതിയ ആളുകളെ തീർച്ചയായും ഉൾപ്പെടുത്തുമെന്നും ബാലചന്ദ്രമേനോൻ അറിയിച്ചു.

2015 ൽ പുറത്തിറങ്ങിയ ‘ഞാൻ സംവിധാനം ചെയ്യും’ എന്ന ചിത്രമാണ് ബാലചന്ദ്രമേനോൻ ഒടുവിൽ സംവിധാനം ചെയ്ത സിനിമ.

Top