ബാലചന്ദ്ര മേനോന്റെ പുതിയ ക്യാമ്പസ് ചിത്രം എന്നാലും ശരത് പോസ്റ്റര്‍ നാളെ പുറത്തിറക്കും

കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകന്‍ ബാലചന്ദ്ര മേനോന്‍ അവതരിപ്പിക്കുന്ന പുതിയ ക്യാമ്പസ് ചിത്രം ‘എന്നാലും ശരത്’ ആദ്യ ലുക്ക് നാളെ പൃഥ്വിരാജിന്റെ ഫേസ് ബുക്ക് പേജ് വഴി പുറത്തിറക്കുന്നു. ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് എന്നാലും ശരത്. മലയാളത്തിലെ പ്രശസ്ത സംവിധായകനും നടനുമായ ബാലചന്ദ്രമേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ennalum-sarath-2

കേരളത്തില്‍ ഈ അടുത്ത് നടന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. പുതുമുഖങ്ങളാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. കൃഷ്ണകലാ ക്രിയേഷന്‍സിന്റെ ബാനറില്‍ ആര്‍ ഹരികുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top