ബാലഭാസ്‌കറിന്റെ ഫോണുകളോ, സാമ്പത്തിക ഇടപാടുകളോ സിബിഐ പരിശോധിച്ചിട്ടില്ലെന്ന് പിതാവ്

തിരുവനതപുരം: വയലനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ പുനപരിശോധനാ ഹർജി തള്ളിയതിനെതിരെ പിതാവ്. സിബിഐ അന്വേഷണം തുടക്കം മുതലേ തന്നെ പക്ഷംപിടിച്ചാണ് അന്വേഷണം ആരംഭിച്ചതെന്ന് പിതാവ് പറഞ്ഞു. ബാലഭാസ്‌കറിന്റേത് അപകട മരണം മാത്രമാണെന്ന് സിബിഐ പറഞ്ഞതായി പിതാവ് വ്യക്തമാക്കി. സാമ്പത്തിക ഇടപാടുകൾ, ഫോൺ രേഖകൾ എന്നിവയിലൊന്നും അന്വേഷണം നടന്നിട്ടില്ലെന്നും പിതാവ് ആരോപിക്കുന്നു.

ബാലഭാസ്‌കറിന്റേത് അപകട മരണം തന്നെയെന്ന് കോടതി വിലയിരുത്തി അപകട മരണവുമായി ബന്ധപ്പെട്ട പുനരന്വേഷണ ഹർജി തള്ളുന്നത് ഇന്ന് വൈകീട്ടോടെയാണ്. സിബിഐ റിപ്പോർട്ട് അംഗീകരിച്ച തിരുവനന്തപുരം സിജെഎം കോടതിയാണ് ഹർജി തള്ളിയത്.

സിബിഐ റിപ്പോർട്ട് തള്ളി തുടന്വേഷണം നടത്തണമെന്നായിരുന്നു ബാലഭാസ്‌കറിന്റെ അച്ഛൻ ഉണ്ണിയുടെ ആവശ്യം. ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകൾ അടക്കമുള്ള പല വിഷയങ്ങളും അന്വേഷണ സംഘം വിട്ടുകളഞ്ഞുവെന്നായിരുന്നു ഹർജി. കൂടാതെ കേസിൽ പരിശോധിക്കാതെ വിട്ടുപോയ കാര്യങ്ങൾ അന്വേഷിക്കാൻ പുതിയ സിബിഐ സംഘത്തെ ഉൾപ്പെടുത്തണമെന്നും കുടുംബം നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിബിഐ സമർപ്പിച്ച റിപ്പോർട്ടിലെ അപകടമരണമാണെന്ന കണ്ടെത്തൽ കോടതി അംഗീകരിക്കുകയായിരുന്നു.

Top